GVHSS Mananthavady

GVHSS Mananthavady

Wednesday, 18 October 2017

GVHSS MANANTHAVADY


യുദ്ധം

യുദ്ധം

മനുഷ്യജീവിതത്തില്‍ സമസ്ത സൗന്ദര്യത്തെയും ഇല്ലാതാക്കാന്‍ കഴിയുന്ന ഒന്നാണ് യുദ്ധം. കാലദേശ പ്രദേശങ്ങള്‍ക്കനുസരിച്ച് യുദ്ധത്തിന്റെ കാരണങ്ങള്‍ പലതാണെങ്കിലും ഇതിന്റെയെല്ലാം ഫലം ഒന്നു തന്നെയാണ്.മണ്ണിനും പെണ്ണിനും വേണ്ടിയായിരുന്നു പഴയ കാല യുദ്ധങ്ങള്‍. എന്നാല്‍ ഇന്നത് ഉല്‍പ്പന്നങ്ങളുടെ വിപണിക്ക് വേണ്ടിയും ഒക്കെയാണ്. എന്തിനു വേണ്ടിയായാലും യുദ്ധം എന്നും എവിടേയും വിനാശം മാത്രമെ വിതച്ചിട്ടുള്ളൂ.യുദ്ധത്തില്‍ വിയിച്ചവനും പരാജയപ്പെടുന്നവനും ക്ലേശങ്ങള്‍ മാത്രമാണ് ബാക്കി ലഭിക്കുന്നത്.

എല്ലാം യുദ്ധങ്ങളും ആദ്യം പൊട്ടിപുറപ്പടുന്നത് മനുഷ്യമനസ്സിലാണ്. യുദ്ധമെന്ന ചെറുതീനാളങ്ങള്‍ ആഴിപടരുകയും അത് വലിയ ദുരന്തത്തിലേക്കാഴ്ത്തുകയും ച്ചെയ്യന്നു. മനുഷ്യന്റെ ഗുണമെന്നാല്‍ മനുഷ്യത്വം ആണ്.മനുഷ്യത്വം ഇല്ലാതാകുമ്പോഴാണ് ഒാരോ മനസ്സുകളും യുദ്ധത്തെ വരവേല്‍ക്കുന്നത്.

ഒട്ടേറെ യുദ്ധങ്ങള്‍ക്ക് ആധുനികലോകം സാക്ഷ്യം വഹിക്കുകയുണ്ടായി. അതില്‍ ഏറ്റവും ഭീകരമായിരുന്നു, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍. ആ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ നാം ഇന്നു കാണുന്നുണ്ട്.ഇനിയൊരു ലോകമഹായുദ്ധം ഉണ്ടാവുകയാണെങ്കില്‍ അതിനുശേഷം മനുഷ്യന്റെ ആയുധം അമ്പും വില്ലുമായിരിക്കുമെന്ന് ആല്‍ബര്‍ട്ട് എെന്‍സ്റ്റീന്‍

പറ‍ഞ്ഞതില്‍ നിന്നും ഒരു കാര്യം മനസ്സിലാക്കാം. ഇനിയൊരുലോകമഹായുദ്ധം ഉണ്ടെങ്കില്‍ അത് സര്‍വ്വ ലോകനാ‍ശത്തിനും കാരണമാകും.

യുദ്ധം എവിടെ നടന്നാലും അത് ലോകമെമ്പാടുമുള്ള എല്ലാ വിഭാഗം ജനങ്ങളെയും പ്രത്യക്ഷമായോ,പരോക്ഷമയോ ബാധിക്കും.യുദ്ധമെന്നാല്‍ മനുഷ്യന്‍ മനുഷ്യനെ തന്നെ കൊലുന്ന നിഗൂഢ വാസ്തവമാണ്.



so don't make WAR in your life and other's life”

എന്ന്

Vismaya Binu

വത്സല്യം



വത്സല്യം

അമ്മ‌‌യാണെന്റെ ദീപമാം സാക്ഷിതന്‍
എന്‍മനം കൂടെയുള്ളൊരന്റമ്മ
സങ്കടങ്ങളിലും സന്തോഷങ്ങളിലും
കൂടെയുള്ളതെന്‍ അമ്മ
എന്നും എനിക്ക് തണലാണെന്റെമ്മ
അമ്മയാണ് വീടിന്റെ നിലവിളക്ക്
വീട്ടിലെ എെശ്വര്യവും സംരക്ഷണവും

അര്‍പ്പണ മനോഭാവത്തോട് കൂടി
എന്നും കൂടെയുടെന്‍ അമ്മ
അമ്മതന്‍ സ്നേഹമാം ഭൂമിയില്‍
മക്കള്‍തന്‍ ജീവസാഫല്യം




NEETHU K G

MY MOM

MY MOM

Mom is a special world

Mom your my only world

I know Mom,

You are my perfect companion

Make me loveable, truthful and confident

and all the path you made me perfect

You are with me in my all sorrows

and joys

The only person who makes me

always happy that you

You are my first teacher

You are my first doctor,guide

and all and all in my life

Whenever I did wrong

She was the one who corrected me

She guided me and will never

Leave me astray

Her love is the most beautiful and

purest thing in this world

Dear, Mom,you are the best in the world

by

SUHAINA M K

നിഴലിന്റെ അന്ധകാരങ്ങള്‍

നിഴലിന്റെ അന്ധകാരങ്ങള്‍

                                           അവനറിയാതെ,അവളറിയാതെ ‍‍‍‍‍
‍‍ഞാ൯ കണ്ടിരുന്നു അവരു‍‍‍ടെ നിഴല്‍.ഒരിക്കലും ആ നിഴലിന്റെ അന്ധകാര
ത്തില്‍ നിന്നും എന്നെ മോചിത‍‍യാക്കാന്‍ എനിക്ക് കഴി‍‍ഞ്ഞില്ല.ആ അന്ധ
കാരത്തിന്റെ ചുഴലി‍‍‍‍‌‌‌യില്‍ എന്നെ പോലെ ‍ഞെരി‍ഞമരുന്ന എത്രയോ ജീവ
നുകള്‍ ഉണ്ടായിരുന്നേക്കാം!ഒരിക്കലും ‍ഞാ൯ അറിയാതെ അവന്റെ കഴുക൯
കണ്ണുകള്‍ എന്നെ വേട്ടയാടിയിരുന്നു പക്ഷെ സ്നേഹത്തിന്റെ കറുത്ത മഖപട
  ങ്ങള്‍ എന്നെ അവനിലേക്ക് അടിപ്പിച്ചിരുന്നു. കടലോമുള്ള സ്നേഹത്തന്റെ
  ആഴങ്ങളിലെ അന്ധകാരത്തിന്റെ വിണ്ടുകീറിയ പല മുഖങ്ങളും ഞാന്‍
   കണ്ടില്ല.
            ഇപ്പോഴതാ വെന്തുരുകുന്ന തീ ചൂളയില്‍ ലോകമെന്ന മനസാക്ഷിക്കു
   മുന്നില്‍ ഞാന്‍ മാത്രമായ് ഒറ്റപ്പെട്ടിരിക്കുന്നു ആരും കാണാത്ത ഒരു
  ലോകത്തേക്ക് മടങ്ങണം. എല്ലാം നഷ്ടപ്പെട്ടു.' ഇനി ഈ ജീവിതം
  നിഴലിന്റെ അന്ധകാരത്തില്‍ എരിഞ്ഞമരട്ടെ  '

                                                കീര്‍ത്തന ക്രിഷ്ണന്‍







മ‍‍‍‍‍‍‍‍ഞ്ഞില്‍ വരിഞ്ഞ പൂക്കള്‍

മ‍‍‍‍‍‍‍‍ഞ്ഞില്‍ വരിഞ്ഞ പൂക്കള്‍

നനുത്ത മ‍ഞ്ഞ് വീഴുന്ന ആ യാമത്തില്‍ അന്ധകാരത്തിന്റെ കരി പുരണ്ട അവളുടെ ജീവിതം പുതിയ ഒരു പുലരിയെ കൂടി വരവേറ്റു. മഞ്ഞു തുള്ളികളില്‍ കുളിച്ചു നിന്ന പുഷ്പങ്ങള്‍ അവയ്ക്ക് ചുറ്റും തേന്‍ നുകരുവാന്‍ എത്തിയ ഒരു പറ്റം പൂമ്പാറ്റകള്‍ തന്റെ ജീവിത യാത്രയുടെ പുതിയ ഒരു അധ്യായം നിറമാര്‍ന്നതാക്കാന്‍ മരത്തില്‍ വിരിഞ്ഞ പൂക്കളെ അവള്‍ നിറ കണ്ണുകളാല്‍ തഴുകി.

ഏതോ ഒരു ജന്മത്തില്‍ അവള്‍ക്ക് നഷ്ടപ്പെട്ടത് ഇന്നിന്റെ യാമങ്ങളില്‍ അവള്‍ക്ക് ലഭിക്കുന്നു .

ആ നഷ്ടപ്പെടലുകളുടെ വേദനയോ അതോ വരാനിരിക്കുന്ന ഉദയങ്ങളുടെ സന്തോഷമോ അവളെ അവളാക്കി മാറ്റി .





അനുജ ബാബു

അമ്മ

അമ്മ

സ്നേഹത്തിന്റെ അഴികളില്‍ നമ്മുടെ ആത്മാവിനെ സ്പര്‍ശനം കൊണ്ടുണര്‍ത്തുന്ന ദീപസ്പര്‍ശമാണമ്മ. മാതൃത്ത‌ത്തിന്റെ ഉദാത്തഭാവമാണമ്മ. അമ്മ എന്ന രണ്ടക്ഷരത്തിനുള്ളില്‍ ഒ‍ളി‍ഞ്ഞി രിക്കുന്നത് ആഴകടലോളമുള്ള സ്നേഹമാണ്.തിന്മകളിലൂടെ നടത്താതെ

നന്മയിലൂടെ കൈപ്പിടിച്ചു നടത്തുന്ന ദീപ്തഭാവമാണ് അമ്മ . സന്തോഷ

ത്തില‍ും സങ്കടത്തിലും തണലായികൂടെ നില്‍ക്കുന്നദീപ്തസ്പര്‍ശിയാണ്

അമ്മ. അമ്മയുടെ കൂടെ ഇരിക്കാന്‍ ആ മടിയിലൊന്ന് തലച്ചായ്ചു കിടക്കാന്‍ കൊതിക്കാത്തവരാരുമില്ല. അമ്മയുടെ ഒരുസ്പര്‍ശനം നമ്മുടെ

ജീവിതത്തെതന്നെ അതുല്യമാക്കുന്നു. അമ്മയാണ് നമ്മുടെ സൂര്യന്‍. ആ വെളളിച്ചത്തെ നാം ഇരുട്ടിലേക്ക് തളളിവിടാതിരിക്കുക.

ANAGHA.U S

YOU


YOU



I know what I hope
I know what I feel
I trust ,
Your my world
Your my teacher
Your my love
Your my good friend
I trust,
YOU.....


AJSANA K H

ലക്ഷ‌്യത്തിലേക്ക്.........


ലക്ഷ‌്യത്തിലേക്ക്.........


പ്രക്യതിതന്‍ മാധുര്യദുഗ്ദം നുകര്‍ന്നു‍ ഞാന്‍
ഒഴുകുകയാണൊരു ദിക്കിലായ്.......
അറിയില്ല എവിടെ അതെത്തുമെന്നൊന്നും
പിന്നറിയാതെ ഒഴുകി ‍‍ഞാന്‍ ലക്ഷ‌്യത്തിനായ്.
അന്നിടനാഴിയില്‍ പെയ്തൊരാ പെരുമഴ
ഗര്‍ത്തത്തിലേക്കെന്നെ ആനയിച്ചു.
അറിയാതെ അന്നു ‍ഞാന്‍ വാരിപുണര്‍ന്നു
എന്‍ ജീവിതത്തിന്റെ നിഗൂഢതയും.
മഞ്ഞുരുകും പോലെ മനസുതിര്‍ന്നിട്ടും
കാറ്റുപോലെന്നെ തുടര്‍ന്നുവന്നു
മണ്ണിലലിയുന്ന വെള്ളത്തിന്‍ മാത്യക
കൈവെടിഞ്ഞില്ല ഞാന്‍ ജീവിതത്തില്‍
അണിയിച്ചൊരുക്കി അന്നാദ്യമായ് പ്രണയത്തിന്‍
ഭാഷതന്‍ അര്‍ത്ഥം ഗ്രഹിക്കുവാനായ്.
മനസിനെ പാകപ്പെടുത്തി അന്നറിയാതെ
അറിയണം എന്നെ എന്നെന്നുതന്നെ.
മനസിന്റെ മുറിവുകള്‍ കൂട്ടിപിടിച്ചന്ന്
ദൃഢമായ് എടുത്തൊരു ലക്ഷ്യമന്ന്.
ഇന്നു ഞാന്‍ പോവുന്നു മനസിന്റെ-
നാളയില്‍ ഒരുവലിയ പാലായനത്തിനായ്.............

- മുബഷിറ ..എം

DEMOCRACY AND FREEDOM

DEMOCRACY AND FREEDOM

India is a democratic country. After so many years of sacrifices and bloodshed our India become an independent ,Diversified ,Secular ,Socialistic country. It was Gandhi who developed 'Ahimsa' as a powerful weapon,he won freedom for India. He stand for the rising of morality people and make in India with peace and welfare. Indian constitution plays a vital role for the famous of democracy and secularism. We borrow democratic India from Briton ,USA ,Canada ,Germany ,South Africa ,Russia (USSR) ,Ireland ,France and Australia. Our constitution is a mixture of various culture and ideologies. While if stands their own idea and view points. Many of years Slavery ,Untouchable ,Disorder etc...are being plucked by the strong which democratic system. This provide inevitable rights to the Indian citizens.

Human rights are the indescribable asset for the citizen …

1.Right to equality.

2.Prohibition of discrimination or grounds of religion ,race, cast ,sex or place of birth.

3.Right to equality.

4.To freedom of speech and expression are the main essence of independent of India.

In my viewpoint 12to35 department is the soul of Indian constitution. After independence people express there viewpoint and opinions by writing ,reading and other ways. In today peoples ideas are the come of the India Articles and criticism constructed a new India. Newspaper is the key to the world. They often mold public opinion. The letters to the editor column provides a chance to the public to express there protest against authority. News channel seriously the sound against in justice. They telecast live newses to us.

But the contemporary society rise many challenges against Indian democratic system. Changes playing like devil to day's public law totally decayed. Who is responsible for this diabolic condition? Question race like arrows out answers never arrived .Political strength and aware are the administrates in today's society. In the name of food many poor people were died,No,were being killed animals changes to get ,originally many people altered to the victim of real crime. Freedom of food is not considered. Political strength attempt to smudged India in monotheism. Some days before we all witnessed a terror situation in Scorekeeper. Approximately more than to children where died due to not get oxygen. This worried seen shows the original failure of our rights and existence. In fact India's 70th independence flag was raised in the scream of the parents of that died children .No other condition in India is so deferred as Ghorakpoor aggressive society is like smallpox. The violence is the real crisis of Indian constitution. This proved the poor murder of the prevent journalist Gouri Lenkesh. The right to secret is totally damaged here.'Freedom of expression 'exist nominally. Gouri Lenkesh is the meertyr of freedom of expression her blood is the inspiration of many youths turbulent government's in security and dictatorship revealed here. Response of such problems is very delicacy. Useless discussion playings and accuse actually is the hiding from the seriousness of the problems. We all are changed the problems in to politics.

Many famous and infamous courageous fighters,hard works,result is the new India and our freedom wished that an India and our freedom. With freedom ,secularism ,equality and unity in diversity. We are all obliged to fulfill that wishes .Light of freedom is essential for the existence and certainty of all democracy.

INDIA IS OUR COUNTRY”.We should proved that. We should work for that.

--MUBASHIRA OM



ചോരത്തിളപ്പ്

ചോരത്തിളപ്പ്

ഞരമ്പിലെ ചോരത്തിളപ്പ് മനസ്സിലേക്ക് കുതിക്കുന്നൊരു കാലഘട്ടം. അതായത് സമൂഹത്തിന്റെ ശക്തി. പുതിയ ആശയങ്ങള്‍ക്ക് ഉത്ഭവം നല്‍കുവാനും അവയെ സമൂഹോപകാരരീതിയില്‍ രുപപ്പെടുത്തുവാനും തിടുക്കം കാട്ടുന്ന പ്രായം . പല ദിക്കില്‍ നിന്നും നിരവധി ഉപദേശങ്ങള്‍ എത്തുന്നുണ്ടെങ്കിലും പലതും വകവെക്കാന്‍ ഈ കാലഘട്ടം വിസമ്മതിക്കുന്നു. ഏതൊരു വാര്‍ത്തയിലേക്കും ആഴ്ന്നിറങ്ങാന്‍ വെമ്പുന്ന നിമിഷങ്ങള്‍. തന്റെതായ നിശ്ചയദാര്‍ഢ്യങ്ങള്‍ ഉറപ്പിച്ചു മനസ്സില്‍ ചാഞ്ചല്യമില്ലാത്ത പ്രായം. എന്തിനോടും ഒരു സ്നേഹവും,ആത്മാര്‍ത്ഥതയും

അതാണ് യുവത്വം.

ഒരു നല്ലനാടിനെ വാര്‍ത്തെടുക്കുന്നവരാണ് യുവാക്കള്‍. അവര്‍ ജീവിതത്തിന്റെ മാധുര്യം ആസ്വദിക്കുകയും പുതിയ ചില്ലകളിലേക്ക്, ഉയരങ്ങളിലേക്ക് യാത്ര പോവുകയും ചെയ്യുന്നു. നേരിയ നൊമ്പരങ്ങള്‍ക്കുപോലും പെട്ടന്നു തന്നെ മനസ്സിടറുന്നെങ്കിലും അതിന് ഉത്തമ പരിഹാരവും അവര്‍ തന്നെ കണ്ടെത്തുന്നു. നല്ല വിദ്യാദ്യാസം,ഉയര്‍ന്ന ജോലിയും രാജ്യത്തിന്റെ വികസനത്തെ തന്നെ സ്വാധിനിക്കുന്നുണ്ടെന്ന് നമുക്കറിയാം. അതിനാല്‍ തന്നെ ഈ ലക്ഷ്യങ്ങള്‍ സ്വായത്തമാക്കുക എന്നത് യുവാക്കളുടെ ഉത്തര വാദിത്യമാണ്. യുവാക്കള്‍ ഇന്ന് ചെയ്യേണ്ടതിനെ പറയുമ്പോള്‍,അവര്‍ ഇന്ന് എന്ത് ചെയ്യിന്നു എന്നുകൂടി പറയേണ്ടിയിരിക്കുന്നു. പക്ഷെ ഒരു പേനയിലോ,രണ്ടു കഷ്ണം പേപ്പറിലോ തീരുന്നതല്ല അത്. അതായത് രാജ്യത്തിന്റെയും സൂഹത്തിന്റെയും നന്മക്കായ് ചെയ്യുന്നതെല്ലാം യുവാക്കളുടെ കടമയാണ്. എന്നാല്‍ അത് എത്രമാത്രം പ്രാവര്‍ത്തികമാണെന്ന് നാം കണ്ടറിയേണ്ടിയിരിക്കുന്നു. ചിലവയോട് തോന്നുന്ന അതിരില്ലാത്ത ആകര്‍ഘണം തന്റെ തന്നെ നാ‍ശമാണ് വിതക്കുന്നതെന്ന് മനസ്സിലാക്കാന്‍ അവര്‍ പലപ്പോഴും മറന്നുപോകുന്ന. മദ്യം,മയക്കുമരുന്ന്,തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങള്‍,മെബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ വരവും ഉപയോഗവും അവരുടെ ജീവിതാന്തരീക്ഷത്തെതന്നെ മാറ്റിയിരിക്കുന്നു. ലോകം ഇന്ന് അവരുടെ കൈവിരല്‍തുമ്പില്‍ ഒതുങ്ങിരിക്കുന്നു.

എന്നാല്‍ ഇതിനെല്ലാം അറുതിനരെണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമ്മളാണ് സമൂഹത്തിന്റെ നട്ടെല്ല് സമുഹത്തിന്റെത പ്രതീക്ഷയും വീടിന്റെ അത്താണിയും. ഒരുപക്ഷെ ഈ ചിന്തയെങ്കിലും നിങ്ങളെ മാറ്റിയേക്കാം........ വഴിതെറ്റാനുള്ള ഏറെ നിമിഷങ്ങള്‍ നിമിഷങ്ങള്‍ നമിലുടെ കടന്നുപോകുമ്പോള്‍ ഉണര്‍വിന്റെയും,ഉന്‍മേഷത്തിന്റെയും,പുതിയ ചിന്തകളിലൂടെ,പ്രതീക്ഷളിലൂടെ നമുക്ക് നാളെയുടെ നന്മക്കായ് കൈകോര്‍ക്കാം...





By,

Mary C.B



ഓര്‍മ്മക്കായ്..

തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന ആല്‍മരത്തിന്റെ ചുവട്ടിലിരുന്ന് അയാള്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടു.പടികള്‍ ചവിട്ടികയറിയതിന്റെ കിതപ്പ് അപ്പോഴും അയാളെ പിന്തുടര്‍ന്നിരുന്നു.എങ്കിലും ഒരുപാട് കാലത്തെ ആഗ്രഹസഫലീകരണത്തില്‍ അയാള്‍ മതിയായ സന്തോഷവാനായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വിണ്ടും ആ കലാലയ മുറ്റത്ത് എത്തിച്ചേര്‍ന്ന അയാള്‍ പതുക്കെ എഴുന്നേറ്റ് ആ പഴയ വരന്തയിലൂടെ സഞ്ചരിച്ചു. പക്വതയില്ലാത്ത ബാല്യങ്ങള്‍ചുമരുകളില്‍ തീര്‍ത്ത പ്രണയത്തിന്റെയും വിരഹത്തിന്റെയും കയ്യൊപ്പുകള്‍ അയാളെ കൂടുതല്‍ ഉത്സാഹഭരിതനാക്കി. രാഷ്ട്രീയവും അതിലൊട്ടും കുറവായിരുന്നില്ല. ആ ചുമരുകള്‍ക്ക് ഒരുപാട് മാറ്റം സംഭവിച്ചതായി അയാള്‍ക്ക് തോന്നി. എന്നാലും ഓര്‍മകള്‍ക്ക് യാതൊരുമങ്ങലും സംഭവിച്ചിരുന്നില്ല. അവ അയാളെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നുണ്ടായിരുന്നു.
അധ്യയനവര്‍ഷാരംഭത്തില്‍ അടുത്തിരിക്കുന്നവനുമായി കുശലം നടത്തിയതിന് ടീച്ചര്‍ പുറത്താക്കിയപ്പോള്‍,അമ്മയുടെ സാരിത്തുമ്പിന് മറവിലുടെ പതുങ്ങിവന്ന ആ കണ്ണുകള്‍ ഒരു വസന്തക്കാലം മുഴുവനും അയാള്‍ക്ക് സമ്മാനിച്ചതായി തോന്നി. പിന്നിടങ്ങോട്ടുള്ള കലാലയ ജീവതത്തില്‍ അവള്‍ അയാളുടെ മനസില്‍ സജീവമായി തുടങ്ങി. സൂര്യനും സൂര്യകാന്തിയും തമ്മിലെന്ന പോലെ അയാള്‍ സദാസമയവും അവളെ പിന്‍ന്തുടര്‍ന്നു. മഴ കാത്തുനില്‍ക്കുന്ന വേഴാമ്പലിനെ പോലെ അവളുടെ അരികിലെത്താന്‍ അയാള്‍ ഒരു പാട് സ്വപ്നങ്ങള്‍ കണ്ടു. ചുറ്റിലുമുള്ള അടക്കങ്ങളും അനക്കങ്ങളും അറിയാതെ ദിവസങ്ങള്‍ ഒരോന്നായി കൊഴിഞ്ഞു കൊണ്ടിരുന്നു.അവളുമായി അടുക്കാന്‍ അയാള്‍ പലപ്പോഴും ശ്രമങ്ങള്‍ നടത്തി.പക്ഷേ, വിടപ്പറയും നാളില്‍ മനസില്‍ അടങ്ങിയ സ്നേഹം തൂലികചലിക്കാത്ത ശുന്യകോളങ്ങളായി മാറി. മനസില്‍ മറ്റാര്‍ക്കും നല്‍കാതെ മാറ്റി വച്ച സ്നേഹം അര്‍ഹതപ്പെട്ടവര്‍ക്കും നല്‍കാന്‍ കഴിയാതെ വന്നു.അതിനുള്ള ധൈര്യം അയാള്‍ക്കില്ലായിരുന്നു.തനിച്ചായ് പോയകാല ചക്രം ഒരിക്കല്‍ക്കൂടി അവളെ തന്റെ മുന്നില്‍ എത്തിക്കും എന്നയാള്‍ വിശ്വസിച്ചു. അന്ന്പറയാന്‍ ബാക്കി വച്ചതെല്ലാം അവളൊടായ് പറയാന്‍ തനിക്ക് കഴിയുമെന്നും.
പെട്ടെന്ന് എന്തോ ശബ്ദം കേട്ട് സ്വബോധത്തിലേക്ക് വന്ന അയാള്‍ വാച്ചിലേക്ക് നോക്കി.സമയം ഒരുപാട് പിന്നിട്ടിരുന്നു.അയാള്‍ ഒരിക്കല്‍ക്കൂടി ആ പടവുകള്‍ തിരിച്ചിറങ്ങി.........
മഹറൂഫ നസ്റിന്‍.

പ്രണയം


പ്രണയം

പക്വതയില്ലാത്ത ബാല്യത്തിന്റെ
ശൂന്യഗോളത്തില്‍ ആരോ
വസന്തത്തിന്റെ പൂമ്പൊടി വിതറി
നിറ നിലാവിന്റെ നീലിമയില്‍
തെളിയുന്ന ഹസ്ര്വ സ്വപ്നം
പോലെ അത് പടര്‍ന്നു പന്തലിച്ചു.
ചേമന്തികള്‍ പൂത്ത രാത്രിയില്‍
അവയെനിക്ക് കവിതകള്‍ സമ്മാനിച്ചു
കടല്‍ തീരത്തെ മണല്‍ തരികളി‍ല്‍
അവയെനിക്ക് വാക്കുകള്‍ സമ്മാനിച്ചു.
കാറ്റിന്റെ നാദങ്ങള്‍ എനിക്ക്
ഈണമുളളതാക്കി മാറ്റി.
പ്രതിസന്ധികളെ പ്രിയമുളളതാക്കി മാറ്റി.
പക്ഷേ അവ വിടരാനായി വെമ്പുമ്പോഴേക്കും
എങ്ങു നിന്നോ പാറി വന്ന ചിത്രശലഭ-
ങ്ങള്‍ അതിനോട് ചേര്‍ന്നിരുന്നു......

by
MAHARUFA NASREEN

സ്ത്രീ

സ്ത്രീ
സ്ത്രീ എന്ന വാക്കില്‍
എന്റെ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു
സമൂഹം സ്ത്രീ യെ വെറുപ്പോടെ നോക്കി
ഉറ്റവരും ഉടയവരും അവളെ തനിച്ചാക്കി
പുരുഷന്റെ സ്വാര്‍ത്ഥമായ ചങ്ങലകള്‍ക്കിടയില്‍-
അവള്‍ തളക്കപ്പെട്ടു
നാം ഭൂമിയിലേക്ക് പിറന്നുവീണത് അവളിലൂടെയാണ്
സ്വാതന്ത്ര്യം പുരുഷനു മാത്രമേയുളളൂവെന്നവള്‍ വിശ്വസിച്ചു
മനുഷ്യന്റെ സ്വാര്‍ത്ഥമായ കരങ്ങള്‍
സ്ത്രീ യുടെ ചാരിത്രം തട്ടിയെടുത്തു
സ്ത്രീ യെ അമ്മയായും സഹോദരിയായും
കണ്ടവര്‍ തന്നെ അവളെ പിച്ചിചീന്തി
സുരക്ഷിതയാണെന്ന് അവകാശപ്പെടുന്ന
വീട്ടില്‍ പോലും അവള്‍ ഒറ്റപ്പെട്ടു.

    -Ajsana

റോഹിങ്ക്യന്‍ അപാരത

റോഹിങ്ക്യന്‍ അപാരത

ആരോചെയ്യും ക്രൂരതയാല്‍

ലോകം മറന്നുവച്ചൊരു സമുദായം

മ്യാന്‍മാര്‍ ഇരുട്ടില്‍ താഴത്തിയ സമുദായം

കാലം ഒാര്‍ത്ത് കരയണ സമുദായം

റോഹിങ്ക്യര്‍ എന്തുചെയ്തു

മുസ്ലിമായി ജനിച്ചതോ അതോ

മനുഷ്യരായ് ജവിച്ചതോ ......!


തീവ്രവാദം മുഴക്കീവാനില്‍

അരി‍‍‍ഞ്ഞ് തള്ളും നേരത്ത്

കൈകാലും തലയും ചേര്‍ത്ത് വച്ച്

പി‍‍‍‍ഞ്ചുമക്കള്‍ തന്‍ അച‍്ഛ-നമ്മ

ആരെന്ന് മനസ്സിലാക്കാന്‍പ്പറ്റാതെ

കര‍ഞ്ഞ് പെലിക്കും ജീവിതങ്ങള്‍

നമക്കുമില്ലെ പി‍ഞ്ചുമക്കള്‍

തെട്ടിലിലാടും പിഞ്ചുമക്കള്‍

ഒാര്‍ത്തുനോക്കു നിങ്ങളോന്ന്

ഇവരാണെങ്കില്‍ നമ്മുടെ മക്കള്‍....!


‍‍‍ഞാനെന്തോ നീയെന്തോ

എന്ന്പറയണ നേരത്ത്

ഒാര്‍ത്ത് പോകണം ഇരെ നാം

അല്ലെങ്കില്‍ നാമെന്തിന്

നമ്മുടെ സമൂഹമെന്തിന്.........!

Written by : മുഹമ്മദ് നസീം

അഭിജിത്ത്

ഗാന്ധി വിതുമ്പുന്നു


ഗാന്ധി വിതുമ്പുന്നു
ഉറക്കച്ചടവോടെയാണ് ‍‍ഞാന്‍ റേഡിയോ ഓണാക്കിയത്.എന്നാല്‍ അതില്‍ നിന്നും ഉയര്‍ന്ന സംഗീതം എന്റെ ഹൃദയത്തെ തപിപ്പിച്ചു.‍‍‍‍‍‍‍ മേശമേലിരുന്ന കണ്ണട തപ്പിയെടുത്ത ജനാലക്കരികിലേക്ക് നോക്കി. കിളികളും കുളിര്‍മ‍ഞ്ഞുമെല്ലാം ഓര്‍മ്മയായെങ്കിലും, ഒരു ഇളം കാറ്റ് ജനാല കടന്നുവന്നു, ആ ഗാനം ആസ്വദിക്കാന്‍,രഘുപതി രാഘവ രാജറാം...” ആ പാട്ടിന്റെ ശക്തി എന്റെ മുറിയിലേക്ക് ദേശീയത കൊണ്ടുവന്നു.മകനോട് രണ്ടു ദിവസം മുന്നേ പുതിയൊരു റേ‍ഡിയോ വേണമെന്നു പറഞ്ഞതു നന്നായി.അല്ലെങ്കില്‍ ഇവിടുത്തെ റേ‍ഡിയോയിലെ പുതിയ ഗാന്ധി വര്‍ണനകള്‍ കേട്ട് ഹൃദയാഘാതം വന്നേനെ. മുഖം കഴുകി പുറത്തേക്കിറങ്ങി വന്നപ്പോള്‍ അപ്പു സ്കൂളിലേക്കുള്ള ഗാന്ധി പ്രസംഗം 'പ്രാക്ടീസ്' ചെയ്യുകയായിരുന്നു. 'ഇംഗ്ലീഷി'ലായിരുന്നു പ്രസംഗം. മലയാളത്തിലെ പല വാക്കുകളും പഠിക്കാന്‍ ഒരാഴ്ചയോളം എടുത്തപ്പോള്‍ അവന്‍ ആ കഠിന പരിശ്രമം നിര്‍ത്തി. മരുമകള്‍ മുറിയിലേക്ക് പോയിട്ട് രണ്ടു മണിക്കൂര്‍ കഴി‍ഞ്ഞ് അവള്‍ പറയുന്നതു കേട്ടു, 'വുമണ്‍സ് അസോസിയേഷന്റെ' നേതൃത്വത്തില്‍ സേവനവാരാചരണം നടത്തുന്നു. ചാനലുകാര്‍ വന്നാല്‍ അവളെ എടുത്തു കാട്ടാന്‍ സാരി 'സെലക്ട്'ചെയ്യുകയാണ്. "പുതിയ സാരിയില്‍ മണ്ണും പൊടിയുമാവില്ലെ", എന്ന് ഇന്നലെ അന്വോഷിച്ചപ്പോള്‍, പണിയൊന്നും അവരെടുക്കണ്ടാന്നും അതിനൊക്കെ മറ്റൊരാളെ 'ബുക്ക്' ചെയ്തിട്ടുണ്ടെന്നും ക്യമറയില്‍ 'പോസ്' ചെയ്താല്‍ മാത്രം മതിയെന്നുമാണ് അവര്‍ പറയുന്നത്. ഞാന്‍ നേരെ ചെന്നത് എന്റെ വായനാമുറിയിലേക്കാണ്. മക്കള്‍ അതിനു പേരിട്ടിരിക്കുന്നത് 'ഗാന്ധി മെമ്മോറിയല്‍ റൂം' എന്നാണ്. ശരിയാണ്, അവിടെ കൂടുതലും ഗാന്ധി പുസ്തകങ്ങളാണ്. അതിലൊന്നു തൊട്ടാല്‍ എനിക്ക് പുതിയൊരൂര്‍ജമാണ്. 'എന്റെ സത്യാന്വോഷണ പരീക്ഷണങ്ങളുടെ' താളുകള്‍ മറിച്ചു നോക്കുമ്പോള്‍ എന്റെ കുട്ടിക്കാലം പിന്നെയും ഞാനറിയും. അന്നൊരുന്നാള്‍ ഗാന്ധിജിയെക്കുറിച്ച് സംസാരിക്കാന്‍ സ്റ്റേജിലേക്ക് ശങ്കരന്‍ മാഷ് ക്ഷണിച്ചപ്പോള്‍ ഒരു തയ്യാറെടുപ്പും ഉണ്ടായിരുന്നില്ല എനിക്ക്. കൈകാലുകള്‍ വിറക്കുന്നുണ്ടായിരുന്നു, അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ മനസ്സില്‍ വിചാരിച്ചു . കൈകാലുകള്‍ക്ക് പുതിയൊരൂര്‍ജം കിട്ടി. വാക്കുകള്‍ തിരമാലകള്‍ പോലെ വന്നു. അപ്പു ബ്രേക്ക്ഫാസ്റ്റ് കഴിക്കാനായി വിളിക്കാന്‍ വന്നപ്പോഴാണ് ഞാന്‍ തിരിച്ചു വന്നത്. അപ്പോഴാണ് അപ്പു എന്നോട് ഒരു സംശയം ചോദിച്ചത്
Grandpa, why was Gandiji considered as the Father of our nation?”
രണ്ടു ദിവസം മുന്നേ കേട്ട ഒരു കവിതയുടെ വരികളാണ് എനിക്കപ്പോള്‍ ഓര്‍മ്മ വന്നത്.
"തനിയെ നടക്കന്നു ഗാന്ധി നിശ്വാസമായ് തനിയെ വിതുമ്പുന്നു ഗാന്ധി"
കഠിനാധ്വാനം by
ANUPRIYA A S &
ASWATHI

പകരം


പകരം

കാലത്തിനൊപ്പം കോലം
മാ‍റണമെന്നാരോ പറഞ്ഞു
മറവി ഒരു ദിവ്യ ഔഷധമെന്ന്
പറഞ്ഞവര്‍
കടമകളും കടപ്പാടുകളും മറന്നു
സമയത്തിന്റെ വില പറ‍ഞ്ഞവര്‍ക്ക്
ബാല്യത്തിനും വാര്‍ദ്ധക്യത്തിനും
പുല്ലു വില കല്‍പ്പി‌ച്ചു
ആ വളക്കൂറില്‍
തഴച്ചു വളര്‍ന്നതും
ബാലമന്ദിരങ്ങളും വൃദ്ധമന്ദിരങ്ങളും
മാത്രം
ഇതിനെല്ലാം പകരമായി ഓര്‍ത്തു
വയ്ക്കാന്‍
മറ്റാരോ പറഞ്ഞു
" മുത്തന്തക്ക് വെച്ച പാത്രം
എന്‍ തന്തക്കും ഇരിക്കട്ടെ "

ശില്പ കെ .സി

OTTAL- moview Review


OTTAL
Malayalam film industry has already passed 100 years of experience.'Ottal'is a film which give good contributionto malayalam film in 2015.Anton checko's short story 'Venka' lead to the formation of 'Ottal'.
We can easily find the activity of director Jayaraj , through some of his films like Kaliyattum,Loudspeaker,Four the people,Camel safari etc.Once he face some challenges but soon he come back with enough changes of society and film industry.
Ottal says thestory oabout a poor grand father and grand son who were reach in a village.they have lot of dream about their life and future.they lead their life through duck farming. One day a chiled came to their life. He is rich.but they become very good friends.once the rich child aske help to his friend to participate a competition. In this time the time grand father is no well.So he take his grand son to another place.This child is good in studies and grand father said in this new place he can study well.But actualy in the new place he need to work to earn money to leave .There is no other way for the grandfather to protect his child. At this time the rich child come needs to there house with thee girl he got in the competition.At this time the grandfather said life in this sentence the film get over.
'Ottal'film is prodused by 'k.mohanan'and 'Vinod Vijay',camera is by'M.J Rudhakrishnan'.Screenplay is by 'Joshy Mangalam' and movie Direction is 'Kavalam Narayanapanikar'.
Jayaraj presented the film totally different from his previous films.In the way of idea and methods.The film ottal is an amazing in such a way that the flourism of famous actors,and wonderfull charecters.The film presented the housful story of a grandfather and grandson.This was ending in sadfull.Although the director jayaraj was give a message or the hopefull day. 'Ottal'was absolutely an amazing film in malayalam film industry.
Article by : Mary C B
Designed by : Surag V.C
: Mebin Thomas