GVHSS Mananthavady

GVHSS Mananthavady

Wednesday 18 October 2017

യുദ്ധം

യുദ്ധം

മനുഷ്യജീവിതത്തില്‍ സമസ്ത സൗന്ദര്യത്തെയും ഇല്ലാതാക്കാന്‍ കഴിയുന്ന ഒന്നാണ് യുദ്ധം. കാലദേശ പ്രദേശങ്ങള്‍ക്കനുസരിച്ച് യുദ്ധത്തിന്റെ കാരണങ്ങള്‍ പലതാണെങ്കിലും ഇതിന്റെയെല്ലാം ഫലം ഒന്നു തന്നെയാണ്.മണ്ണിനും പെണ്ണിനും വേണ്ടിയായിരുന്നു പഴയ കാല യുദ്ധങ്ങള്‍. എന്നാല്‍ ഇന്നത് ഉല്‍പ്പന്നങ്ങളുടെ വിപണിക്ക് വേണ്ടിയും ഒക്കെയാണ്. എന്തിനു വേണ്ടിയായാലും യുദ്ധം എന്നും എവിടേയും വിനാശം മാത്രമെ വിതച്ചിട്ടുള്ളൂ.യുദ്ധത്തില്‍ വിയിച്ചവനും പരാജയപ്പെടുന്നവനും ക്ലേശങ്ങള്‍ മാത്രമാണ് ബാക്കി ലഭിക്കുന്നത്.

എല്ലാം യുദ്ധങ്ങളും ആദ്യം പൊട്ടിപുറപ്പടുന്നത് മനുഷ്യമനസ്സിലാണ്. യുദ്ധമെന്ന ചെറുതീനാളങ്ങള്‍ ആഴിപടരുകയും അത് വലിയ ദുരന്തത്തിലേക്കാഴ്ത്തുകയും ച്ചെയ്യന്നു. മനുഷ്യന്റെ ഗുണമെന്നാല്‍ മനുഷ്യത്വം ആണ്.മനുഷ്യത്വം ഇല്ലാതാകുമ്പോഴാണ് ഒാരോ മനസ്സുകളും യുദ്ധത്തെ വരവേല്‍ക്കുന്നത്.

ഒട്ടേറെ യുദ്ധങ്ങള്‍ക്ക് ആധുനികലോകം സാക്ഷ്യം വഹിക്കുകയുണ്ടായി. അതില്‍ ഏറ്റവും ഭീകരമായിരുന്നു, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍. ആ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ നാം ഇന്നു കാണുന്നുണ്ട്.ഇനിയൊരു ലോകമഹായുദ്ധം ഉണ്ടാവുകയാണെങ്കില്‍ അതിനുശേഷം മനുഷ്യന്റെ ആയുധം അമ്പും വില്ലുമായിരിക്കുമെന്ന് ആല്‍ബര്‍ട്ട് എെന്‍സ്റ്റീന്‍

പറ‍ഞ്ഞതില്‍ നിന്നും ഒരു കാര്യം മനസ്സിലാക്കാം. ഇനിയൊരുലോകമഹായുദ്ധം ഉണ്ടെങ്കില്‍ അത് സര്‍വ്വ ലോകനാ‍ശത്തിനും കാരണമാകും.

യുദ്ധം എവിടെ നടന്നാലും അത് ലോകമെമ്പാടുമുള്ള എല്ലാ വിഭാഗം ജനങ്ങളെയും പ്രത്യക്ഷമായോ,പരോക്ഷമയോ ബാധിക്കും.യുദ്ധമെന്നാല്‍ മനുഷ്യന്‍ മനുഷ്യനെ തന്നെ കൊലുന്ന നിഗൂഢ വാസ്തവമാണ്.



so don't make WAR in your life and other's life”

എന്ന്

Vismaya Binu

No comments:

Post a Comment