GVHSS Mananthavady

GVHSS Mananthavady

Wednesday, 18 October 2017

ചോരത്തിളപ്പ്

ചോരത്തിളപ്പ്

ഞരമ്പിലെ ചോരത്തിളപ്പ് മനസ്സിലേക്ക് കുതിക്കുന്നൊരു കാലഘട്ടം. അതായത് സമൂഹത്തിന്റെ ശക്തി. പുതിയ ആശയങ്ങള്‍ക്ക് ഉത്ഭവം നല്‍കുവാനും അവയെ സമൂഹോപകാരരീതിയില്‍ രുപപ്പെടുത്തുവാനും തിടുക്കം കാട്ടുന്ന പ്രായം . പല ദിക്കില്‍ നിന്നും നിരവധി ഉപദേശങ്ങള്‍ എത്തുന്നുണ്ടെങ്കിലും പലതും വകവെക്കാന്‍ ഈ കാലഘട്ടം വിസമ്മതിക്കുന്നു. ഏതൊരു വാര്‍ത്തയിലേക്കും ആഴ്ന്നിറങ്ങാന്‍ വെമ്പുന്ന നിമിഷങ്ങള്‍. തന്റെതായ നിശ്ചയദാര്‍ഢ്യങ്ങള്‍ ഉറപ്പിച്ചു മനസ്സില്‍ ചാഞ്ചല്യമില്ലാത്ത പ്രായം. എന്തിനോടും ഒരു സ്നേഹവും,ആത്മാര്‍ത്ഥതയും

അതാണ് യുവത്വം.

ഒരു നല്ലനാടിനെ വാര്‍ത്തെടുക്കുന്നവരാണ് യുവാക്കള്‍. അവര്‍ ജീവിതത്തിന്റെ മാധുര്യം ആസ്വദിക്കുകയും പുതിയ ചില്ലകളിലേക്ക്, ഉയരങ്ങളിലേക്ക് യാത്ര പോവുകയും ചെയ്യുന്നു. നേരിയ നൊമ്പരങ്ങള്‍ക്കുപോലും പെട്ടന്നു തന്നെ മനസ്സിടറുന്നെങ്കിലും അതിന് ഉത്തമ പരിഹാരവും അവര്‍ തന്നെ കണ്ടെത്തുന്നു. നല്ല വിദ്യാദ്യാസം,ഉയര്‍ന്ന ജോലിയും രാജ്യത്തിന്റെ വികസനത്തെ തന്നെ സ്വാധിനിക്കുന്നുണ്ടെന്ന് നമുക്കറിയാം. അതിനാല്‍ തന്നെ ഈ ലക്ഷ്യങ്ങള്‍ സ്വായത്തമാക്കുക എന്നത് യുവാക്കളുടെ ഉത്തര വാദിത്യമാണ്. യുവാക്കള്‍ ഇന്ന് ചെയ്യേണ്ടതിനെ പറയുമ്പോള്‍,അവര്‍ ഇന്ന് എന്ത് ചെയ്യിന്നു എന്നുകൂടി പറയേണ്ടിയിരിക്കുന്നു. പക്ഷെ ഒരു പേനയിലോ,രണ്ടു കഷ്ണം പേപ്പറിലോ തീരുന്നതല്ല അത്. അതായത് രാജ്യത്തിന്റെയും സൂഹത്തിന്റെയും നന്മക്കായ് ചെയ്യുന്നതെല്ലാം യുവാക്കളുടെ കടമയാണ്. എന്നാല്‍ അത് എത്രമാത്രം പ്രാവര്‍ത്തികമാണെന്ന് നാം കണ്ടറിയേണ്ടിയിരിക്കുന്നു. ചിലവയോട് തോന്നുന്ന അതിരില്ലാത്ത ആകര്‍ഘണം തന്റെ തന്നെ നാ‍ശമാണ് വിതക്കുന്നതെന്ന് മനസ്സിലാക്കാന്‍ അവര്‍ പലപ്പോഴും മറന്നുപോകുന്ന. മദ്യം,മയക്കുമരുന്ന്,തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങള്‍,മെബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ വരവും ഉപയോഗവും അവരുടെ ജീവിതാന്തരീക്ഷത്തെതന്നെ മാറ്റിയിരിക്കുന്നു. ലോകം ഇന്ന് അവരുടെ കൈവിരല്‍തുമ്പില്‍ ഒതുങ്ങിരിക്കുന്നു.

എന്നാല്‍ ഇതിനെല്ലാം അറുതിനരെണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമ്മളാണ് സമൂഹത്തിന്റെ നട്ടെല്ല് സമുഹത്തിന്റെത പ്രതീക്ഷയും വീടിന്റെ അത്താണിയും. ഒരുപക്ഷെ ഈ ചിന്തയെങ്കിലും നിങ്ങളെ മാറ്റിയേക്കാം........ വഴിതെറ്റാനുള്ള ഏറെ നിമിഷങ്ങള്‍ നിമിഷങ്ങള്‍ നമിലുടെ കടന്നുപോകുമ്പോള്‍ ഉണര്‍വിന്റെയും,ഉന്‍മേഷത്തിന്റെയും,പുതിയ ചിന്തകളിലൂടെ,പ്രതീക്ഷളിലൂടെ നമുക്ക് നാളെയുടെ നന്മക്കായ് കൈകോര്‍ക്കാം...





By,

Mary C.B



No comments:

Post a Comment