GVHSS Mananthavady

GVHSS Mananthavady

Wednesday 18 October 2017

ഗാന്ധി വിതുമ്പുന്നു


ഗാന്ധി വിതുമ്പുന്നു
ഉറക്കച്ചടവോടെയാണ് ‍‍ഞാന്‍ റേഡിയോ ഓണാക്കിയത്.എന്നാല്‍ അതില്‍ നിന്നും ഉയര്‍ന്ന സംഗീതം എന്റെ ഹൃദയത്തെ തപിപ്പിച്ചു.‍‍‍‍‍‍‍ മേശമേലിരുന്ന കണ്ണട തപ്പിയെടുത്ത ജനാലക്കരികിലേക്ക് നോക്കി. കിളികളും കുളിര്‍മ‍ഞ്ഞുമെല്ലാം ഓര്‍മ്മയായെങ്കിലും, ഒരു ഇളം കാറ്റ് ജനാല കടന്നുവന്നു, ആ ഗാനം ആസ്വദിക്കാന്‍,രഘുപതി രാഘവ രാജറാം...” ആ പാട്ടിന്റെ ശക്തി എന്റെ മുറിയിലേക്ക് ദേശീയത കൊണ്ടുവന്നു.മകനോട് രണ്ടു ദിവസം മുന്നേ പുതിയൊരു റേ‍ഡിയോ വേണമെന്നു പറഞ്ഞതു നന്നായി.അല്ലെങ്കില്‍ ഇവിടുത്തെ റേ‍ഡിയോയിലെ പുതിയ ഗാന്ധി വര്‍ണനകള്‍ കേട്ട് ഹൃദയാഘാതം വന്നേനെ. മുഖം കഴുകി പുറത്തേക്കിറങ്ങി വന്നപ്പോള്‍ അപ്പു സ്കൂളിലേക്കുള്ള ഗാന്ധി പ്രസംഗം 'പ്രാക്ടീസ്' ചെയ്യുകയായിരുന്നു. 'ഇംഗ്ലീഷി'ലായിരുന്നു പ്രസംഗം. മലയാളത്തിലെ പല വാക്കുകളും പഠിക്കാന്‍ ഒരാഴ്ചയോളം എടുത്തപ്പോള്‍ അവന്‍ ആ കഠിന പരിശ്രമം നിര്‍ത്തി. മരുമകള്‍ മുറിയിലേക്ക് പോയിട്ട് രണ്ടു മണിക്കൂര്‍ കഴി‍ഞ്ഞ് അവള്‍ പറയുന്നതു കേട്ടു, 'വുമണ്‍സ് അസോസിയേഷന്റെ' നേതൃത്വത്തില്‍ സേവനവാരാചരണം നടത്തുന്നു. ചാനലുകാര്‍ വന്നാല്‍ അവളെ എടുത്തു കാട്ടാന്‍ സാരി 'സെലക്ട്'ചെയ്യുകയാണ്. "പുതിയ സാരിയില്‍ മണ്ണും പൊടിയുമാവില്ലെ", എന്ന് ഇന്നലെ അന്വോഷിച്ചപ്പോള്‍, പണിയൊന്നും അവരെടുക്കണ്ടാന്നും അതിനൊക്കെ മറ്റൊരാളെ 'ബുക്ക്' ചെയ്തിട്ടുണ്ടെന്നും ക്യമറയില്‍ 'പോസ്' ചെയ്താല്‍ മാത്രം മതിയെന്നുമാണ് അവര്‍ പറയുന്നത്. ഞാന്‍ നേരെ ചെന്നത് എന്റെ വായനാമുറിയിലേക്കാണ്. മക്കള്‍ അതിനു പേരിട്ടിരിക്കുന്നത് 'ഗാന്ധി മെമ്മോറിയല്‍ റൂം' എന്നാണ്. ശരിയാണ്, അവിടെ കൂടുതലും ഗാന്ധി പുസ്തകങ്ങളാണ്. അതിലൊന്നു തൊട്ടാല്‍ എനിക്ക് പുതിയൊരൂര്‍ജമാണ്. 'എന്റെ സത്യാന്വോഷണ പരീക്ഷണങ്ങളുടെ' താളുകള്‍ മറിച്ചു നോക്കുമ്പോള്‍ എന്റെ കുട്ടിക്കാലം പിന്നെയും ഞാനറിയും. അന്നൊരുന്നാള്‍ ഗാന്ധിജിയെക്കുറിച്ച് സംസാരിക്കാന്‍ സ്റ്റേജിലേക്ക് ശങ്കരന്‍ മാഷ് ക്ഷണിച്ചപ്പോള്‍ ഒരു തയ്യാറെടുപ്പും ഉണ്ടായിരുന്നില്ല എനിക്ക്. കൈകാലുകള്‍ വിറക്കുന്നുണ്ടായിരുന്നു, അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ മനസ്സില്‍ വിചാരിച്ചു . കൈകാലുകള്‍ക്ക് പുതിയൊരൂര്‍ജം കിട്ടി. വാക്കുകള്‍ തിരമാലകള്‍ പോലെ വന്നു. അപ്പു ബ്രേക്ക്ഫാസ്റ്റ് കഴിക്കാനായി വിളിക്കാന്‍ വന്നപ്പോഴാണ് ഞാന്‍ തിരിച്ചു വന്നത്. അപ്പോഴാണ് അപ്പു എന്നോട് ഒരു സംശയം ചോദിച്ചത്
Grandpa, why was Gandiji considered as the Father of our nation?”
രണ്ടു ദിവസം മുന്നേ കേട്ട ഒരു കവിതയുടെ വരികളാണ് എനിക്കപ്പോള്‍ ഓര്‍മ്മ വന്നത്.
"തനിയെ നടക്കന്നു ഗാന്ധി നിശ്വാസമായ് തനിയെ വിതുമ്പുന്നു ഗാന്ധി"
കഠിനാധ്വാനം by
ANUPRIYA A S &
ASWATHI

No comments:

Post a Comment