GVHSS Mananthavady

GVHSS Mananthavady

Tuesday, 17 October 2017

നിനക്കായ്


നിനക്കായ്
ഒരുമിച്ചു കളിച്ചുചിരിച്ച നാളുകള്‍
തിരിച്ചുവരുമെന്നുറച്ചുനില്‍ക്കേ
തിരിഞ്ഞുന്നോക്കാതകന്ന നിന്‍ മുഖം
പറയാതെ പറയുന്നു............
തിരിച്ചുവരുവില്ല നല്ലകാലം
സുഖിച്ചുവാഴാന്‍ കൊതിച്ച എന്റെ
മനസ്സിനുള്ളില്‍ ചിരിച്ചുകയറി
നിറഞ്ഞ ചിരികള്‍ കുറച്ചുനല്‍കി
ദുഃഖത്താല്‍ എന്നെ പൊതിഞ്ഞു നീ..
മറക്കില്ലൊരിക്കലും മറക്കാന്‍ കഴിയില്ല
എങ്കിലും ഓര്‍മിക്കാന്‍ ശ്രമിക്കില്ല ജീവിതത്തില്‍.......................
വെറുക്കില്ലൊരിക്കലും വെറുക്കാന്‍
കഴിയില്ല ..................................
സ്നേഹിക്കാന്‍മാത്രമെ പഠിച്ചിട്ടുള്ളു
നേട്ടങളൊന്നും ആഗ്രഹിക്കാത്ത ഞാന്‍
നേടാന്‍ കൊതിച്ചത് നിന്നെ മാത്രം നേടാന്‍ ശ്രമിച്ചു ഞാന്‍ അര്‍ഹമല്ലാത്തത്
എന്നാല്‍ ലഭിച്ചതൊ നഷ്ടങള്‍ മാത്രം
ചിരിക്കാന്‍ കഴിയുമോ എന്നറിയില്ല
എങ്കിലും ചിരിക്കാന്‍ശ്രമിക്കുമെന്നറിയുക
നീ..............................................
കരയുവാന്‍ മാത്രം നീ എന്നെ പഠിപ്പിച്ചു
മറക്കില്ലൊരിക്കലും പഠിച്ചതൊന്നും....

    AMITHA AJI





No comments:

Post a Comment